ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി | Oneindia Malayalam

  • 6 years ago
ഐഎസ്എല്ലില്‍ ആദ്യപാദത്തിലേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കാനുറച്ച് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി തന്നെ. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ആര്‍പ്പുവിളിച്ച കാണികള്‍ക്കു മുന്നില്‍ എഫ്‌സി ഗോവയോട് മഞ്ഞപ്പട 1-2ന് കീഴടങ്ങുകയായിരുന്നു. നേരത്തേ ഗോവയില്‍ നടന്ന കളിയില്‍ 2-5നു തകര്‍ന്നടിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഇതിനു പകരം ചോദിക്കാനുറച്ചാണ് കൊച്ചിയില്‍ ബൂട്ടണിഞ്ഞത്.പക്ഷെ ഇരുപകുതികളിലുമായി ഫെറാന്‍ കൊറോമിനോസും എഡു ബെഡിയയും നിറയൊഴിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് മറ്റൊരു തോല്‍വിയിലേക്കു വീണു. മലയാളി താരം സികെ വിനീതിലൂടെ ഒന്നാംപകുതിയില്‍ ഗോള്‍ മടക്കി മഞ്ഞപ്പട ഒപ്പമെത്തിയെങ്കിലും രണ്ടാംപകുതിയിലെ ഗോവയുടെ ഗോളിനു മറുപടിയുണ്ടായിരുന്നില്ല.കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഗോവ ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ ലാന്‍സറോറ്റെയുടെ കരുത്തുറ്റ വലംകാല്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. കൊച്ചിയിലെ മഞ്ഞക്കടലിനെ സ്തബ്ധരാക്കി മൂന്നു മിനിറ്റിനുള്ളില്‍ ഗോവ വലകുലുക്കിയിരുന്നു. കൊറോമിനോസിന്റെ വകയായിരുന്നു ഗോള്‍.
Back to back defeats for Kerala Blasters

Recommended