ഫെമിനിസം തലയ്ക്കു പിടിച്ച റിമ കാരണം കടക്കാരനായി!! തുറന്നടിച്ചു സംവിധായകൻ

  • 6 years ago
Advertisement Director Krishnajith S Vijayan against Rima Kallingal

മലയാള സിനിമയിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച് ടെഡെക്സ് ടോക്കിൽ നടത്തിയ പ്രഭാഷണമാണ് റിമ കല്ലിങ്കലിന് നേർക്ക് രൂക്ഷമായ സോഷ്യൽ മീഡിയ ആക്രമണമുണ്ടാവാൻ കാരണം. പൊരിച്ച മീൻ പരാമർശം റിമയെ ട്രോളുകൾക്ക് ഇരയാക്കി. പുലിമുരുകനെ പരോക്ഷമായി വിമർശിച്ചതാകട്ടെ തെറിവിളികൾക്കുമിടയാക്കി. റിമയെ വിമർശിച്ച് നടൻ അനിൽ നെടുമങ്ങാട് രംഗത്ത് വന്നിരുന്നു. അനിലിന്റെ പോസ്റ്റിന് താഴെ പരസ്യ സംവിധായകൻ കൃഷ്ണജിത്ത് വിജയനിട്ട കമന്റ് വൈറലായിരുന്നു. എസി ഇല്ലാത്തതിനാൽ റിമ അഭിനയിക്കാൻ വിസമ്മതിച്ചു എന്നതായിരുന്നു കമന്റ്. ഈ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി സംവിധായകൻ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.കൃഷ്ണജിത്ത് വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: ഇത് വലിയ വർത്തയാകുമെന്നോ ഇതൊരു വലിയ വിവാദം ആകുമെന്നോ കരുതിയില്ല ശ്രീ അനിൽ നെടുമങ്ങാടിന്റെ പോസ്റ്റിൽ കമന്റ് ചെയ്തത്.പക്ഷെ പറയാനുള്ള പരമമായ സത്യം ലോകം അറിഞ്ഞതിൽ സന്തോഷിക്കുന്നു.ഒരു കമന്റിൽ ഞാൻ പോസ്റ്റ് ചെയ്ത അപൂർണമായ വാക്യങ്ങളെ വളച്ചൊടിക്കാതിരിക്കാൻ മാത്രം ആണ് ഇങ്ങനെ ഒരു പോസ്റ്റ് .ഞാൻ ഒരു പുരുഷ മേധാവിത്വമുള്ള ആളല്ല. അത് ആദ്യം തന്നെ പറയട്ടെ.