ഇനി മരിച്ചവരെല്ലാം തിരിച്ച് വരും , അപേക്ഷയുമായി ആയിരങ്ങൾ | Oneindia Malyalam

  • 6 years ago
മരണം ഏതൊരാള്‍ക്കും ഭയം നിറയ്ക്കുന്ന പ്രതിഭാസമാണ്. അത്യാസന്നനായി കിടക്കുമ്പോഴും താന്‍ മരിക്കരുതേ എന്നാണ് ഏതൊരു മനുഷ്യന്റെയും ചിന്ത. എന്നാല്‍ സാങ്കേതിക വിദ്യ ഇത്രയും വികസിച്ച കാലഘട്ടത്തില്‍ ഇനി ആശങ്ക വേണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ധൈര്യമായി മരിക്കാം. കുറച്ചുകാലത്തേക്ക് മാത്രം. അതു കഴിഞ്ഞ് വീണ്ടും ജീവിക്കും. ജീവന്‍ നല്‍കുന്നതും എടുക്കുന്നതും ദൈവത്തിന്റെ മാത്രം അന്തിമ തീരുമാനത്തിന് വിധേയമാണെന്ന ചിന്തകള്‍ മാറ്റി മറിക്കാന്‍ പോകുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. എന്താണ് ഇവര്‍ പറയുന്നത്. മരിച്ചവരെ എല്ലാം ജീവിപ്പിക്കാമെന്നോ? അതിന് വേണ്ടി തയ്യാറായ നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. ക്രയോജനിക്‌സ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മരിച്ചവരെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. മൃതദേഹങ്ങള്‍ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഇതിന്റെ ആദ്യപടിയായി ചെയ്യുന്നത്. അടുത്ത പത്ത് വര്‍ഷത്തിനകം ഇപ്പോള്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ വീണ്ടും ജീവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്റ് വര്‍ഷം മുമ്പ് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു ഇത്തരം ശ്രമങ്ങള്‍.

Recommended