സംസ്ക്കാരത്തിൽ ആണും പെണ്ണും ലജ്ജിക്കണം .. റിമയ്ക്ക് സല്യൂട്ടടിച്ച് ഹരീഷ് വാസുദേവൻ

  • 6 years ago
നമ്മുടേത് ഒരു പുരുഷാധിപത്യ സമൂഹമാണെന്നിരിക്കെ, ഫെമിനിസം എന്ന ആശയത്തോട് ഭൂരിപക്ഷം പേര്‍ക്കും പുച്ഛം തോന്നുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കേരളത്തിലെ ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ക്ക് പോലും സമത്വം എന്ന ആശയത്തോട് യോജിപ്പ് കാണില്ല. ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും രണ്ട് തല്ല് കിട്ടുന്നതില്‍ പോലും ഒരു കുഴപ്പവും കാണാത്തവരാണ് കേരളത്തിലെ സ്ത്രീകളെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നത് അതിന് തെളിവാണ്അതുകൊണ്ട് തന്നെയാണ് റിമ കല്ലിങ്കല്‍ സമത്വമെന്ന് പറയുമ്പോള്‍ ഈ ഭൂരിപക്ഷ സമൂഹം മീന്‍ പൊരിച്ചത് എന്ന് മാത്രം കേള്‍ക്കുന്നത്. മീന്‍ പൊരിച്ചത് കിട്ടാത്തത് കൊണ്ട് ഫെമിനിച്ചി ആയവള്‍ എന്ന് പരിഹസിക്കുന്നത്. വീടിനുള്ളില്‍ പോലും പെണ്‍കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വേര്‍തിരിവുകള്‍ ചിരിച്ച് തള്ളാനുള്ളതല്ല. പുതിയ വിവാദത്തില്‍ റിമയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹരീഷ് വാസുദേവന്‍.ഫേസ്ബുക്ക് പോസ്റ്റിൽ ഹരീഷ് വാസുദേവന്‍ പറയുന്നത് ഇതാണ്: വീട്ടിൽ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും അതുണ്ടാക്കുന്ന സ്ത്രീകൾക്ക് ഏറ്റവും മോശമായ പങ്കാണ് കിട്ടാറുള്ളത്. അമ്മമാർ അവരുടെ എല്ലാ സന്തോഷങ്ങളും ഇഷ്ടങ്ങളും ബാക്കിയുള്ളവർക്ക് വേണ്ടി ഹോമിക്കുകയും, അങ്ങനെ ചെയ്യാൻ പെൺമക്കളെ പഠിപ്പിക്കുകയും ചെയ്യും. ചോദ്യം ചെയ്യാതെ അനുസരണയോടെ വീടിനുള്ളിലെ എല്ലാ വേർതിരിവുകളും സഹിക്കാൻ നിർബന്ധിക്കും.

Recommended