"റിമയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം നടത്തുന്നവർക്ക് ചികിത്സയാണ് നൽകേണ്ടത്"

  • 6 years ago
Sithara Krishnakumar and Hima Shankar supports Rima Kallingal
കസബയും പാർവ്വതിയുമായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചയെങ്കിൽ ഇപ്പോഴത് റിമ കല്ലിങ്കലും പുലിമുരുകനുമാണ്. പശ്ചാത്തലം ഒന്ന് തന്നെ: മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത. മലയാള സിനിമ സ്ത്രീകളെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിന് ഉദാഹരണമായാണ് പേരെടുത്ത് പറയാതെ റിമ പുലിമുരുകനെക്കുറിച്ച് സംസാരിച്ചത്. പത്ത് മിനുറ്റിലധികം വരുന്ന ടെഡ് ടോക് വീഡിയോയിൽ റിമ സംസാരിക്കുന്ന വിഷയത്തിന്റെ മെറിറ്റ് അല്ല ആരുടേയും വിഷയംപകരം പുലിമുരുകനെ പരാമർശിച്ചുവെന്നതും പൊരിച്ച മീനുമൊക്കെയാണ്. നേരത്തെ തന്നെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിന്റെ പേരിൽ സോഷ്യൽ മീഡിയ ആക്രമണത്തിന് വിധേയയായിട്ടുള്ളതാണ് റിമ. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫാൻസ് തെറിവിളി നടത്തുമ്പോൾ റിമയെ പിന്തുണച്ച് ഗായിക സിത്താര കൃഷ്ണകുമാർ, നടി ഹിമ ശങ്കർ എന്നിവർ രംഗത്ത് വന്നിരിക്കുന്നു.റിമയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം നടത്തുന്നവർക്ക് ചികിത്സയാണ് നൽകേണ്ടത് എന്നാണ് സിത്താര കൃഷ്ണകുമാര്‍ അഭിപ്രായപ്പെടുന്നത്.ടെഡ് ടോക് വീഡിയോയില്‍ റിമ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരോ സാധിക്കാത്തവരോ ആണ് റിമയെ പരിഹസിക്കുന്നത് എന്നും സിത്താര പറയുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ സിത്താര പറയുന്നത് ഇതാണ്: എന്താണ് സംസാരിക്കുന്നത് എന്ന കാര്യത്തില്‍ റിമയ്ക്ക് ഉത്തമ ബോധ്യമുണ്ട്.

Recommended