യു എ ഇ വാറ്റ് : പ്രവാസികൾക്ക് തിരിച്ചടി ആകുന്നു | Oneindia Malayalam

  • 6 years ago
യു എ ഇയില്‍ ഏര്‍പ്പെടുത്തിയ മൂല്യവര്‍ധിത നികുതി (വാറ്റ്) ലക്ഷക്കണക്കിന് പ്രവാസികളായ മലയാളികള്‍ക്ക് തിരിച്ചടിയാകുന്നു. വാറ്റിന്റെ മറവില്‍ സാധനങ്ങള്‍ക്ക് വില ഉയര്‍ന്നതിനോടൊപ്പം പല സ്ഥലങ്ങളിലും പല രീതിയിലാണ് വില ഈടാക്കുന്നതെന്ന പരാതിയും ഉയര്‍ന്നുകഴിഞ്ഞു.വാറ്റ് നിലവില്‍ വരുന്നതിനു മുന്‍പ് തന്നെ അടിസ്ഥാന വില കൂട്ടി. പിന്നീട് വാറ്റിന്റെ മറവില്‍ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ തുക ഈടാക്കുകയും ചെയ്തതോടെ സാധാരണക്കാരായ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരുമ്പോഴുള്ള ഷോപ്പിങ് ഭാരമാവുകയാണ്. ഓണ്‍ലൈന്‍ വ്യപാരത്തിനുള്ള ലൈസന്‍സ് പോലും നേടിയിട്ടില്ലാത്തവര്‍ വാറ്റിന്റെ പേരില്‍ ചൂഷണം ചെയ്യുകയാണ്. പലയിടത്തും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വാറ്റ് നമ്പര്‍ രേഖപ്പെടുത്തിയ ബില്‍ നല്‍കുന്നില്ല. മൊത്തം തുകയും വാറ്റ് ഇനത്തില്‍ ഈടാക്കിയ തുകയും വേറിട്ടു കാണിക്കാത്തത് തര്‍ക്കത്തിനിടയാക്കുന്നുണ്ട്.
uae vat shopkeepers small change

Recommended