മാതൃരാജ്യത്ത് ഗുരുതര പ്രശ്നമുണ്ട്, ബഹ്‌റൈനിൽ മോദിക്ക് പണി കൊടുത്ത് രാഹുൽ ഗാന്ധി

  • 6 years ago
Rahul Gandhi Speaks Against Modi
ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തി രാഹുല്‍ തിങ്കളാഴ്ച ബഹ്റൈനിലുള്ള ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 50 ഓളം രാജ്യങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യത്തെ വിദേശ സന്ദര്‍ശനം കൂടിയാണ് രാഹുല്‍ ഗാന്ധിയുടേത്. ബഹിറിനെലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യന്‍ വ്യാവസായിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്താണെന്ന് പറയുന്നതിന് വേണ്ടിയാണ് ഞാനിവിടെയെത്തിയത്. ബിജെപി സര്‍ക്കാര്‍ മതത്തിന്റെയും ജാതിയുടേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും തൊഴില്‍ രഹിതരായ യുവാക്കളെ ഉപയോഗിച്ച് സമുദായങ്ങളില്‍ക്കുള്ളില്‍ വിദ്വേഷം വിതയ്ക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് കോണ്‍ഗ്രസില്‍ നാടകീയമായ മാറ്റങ്ങള്‍ പ്രകടമാകുമെന്നും ആറ് മാസത്തിനുള്ളില്‍ പുതിയ തിളങ്ങുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ രാജ്യത്തിന് സമ്മാനിക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കുന്നു.ജോലികള്‍ സൃഷ്ടിക്കുക, ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന വികസനം എന്നീ മൂന്ന് കാര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. പ്രവാസികള്‍, ഓരോ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബഹ്റൈന്‍ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ട്വീറ്റില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറവാണെന്നും രാഹുല്‍ പറയുന്നു.

Recommended