ശനിയാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു | Oneindia Malayalam

  • 6 years ago
Saturday's motor vehicle strike revoked
ജനുവരി ആറ് ശനിയാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പരിഗണിക്കുന്നത് മാറ്റിവെച്ച സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയാണെങ്കിൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മോട്ടോർ വാഹന തൊഴിലാളികളും ഉടമകളും പണിമുടക്ക് പ്രഖ്യാപിച്ചത്. ജനുവരി അഞ്ചിന് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്ന് കരുതിയാണ് ശനിയാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

Recommended