അബിയുടെ മരണത്തെക്കുറിച്ച് മകൻ ഷെയിന് പറയാനുള്ളത്

  • 6 years ago
Actor Shane Nigam about his father Aby's death

അടുത്തിടെ മലയാളികളെ ഏറെ സങ്കടത്തിലാക്കിയ വേര്‍പാടായിരുന്നു മിമിക്രി താരവും നടനുമായ അബിയുടെത്. ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു അബിയുടെ മരണം. അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നു അബി. അബിയുടെ മരണത്തിന് പിന്നാലെ വ്യാജവൈദ്യം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നു.നിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്‌നിന്റെ പ്രതികരണം.അബിയുടെ മരണവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ പറഞ്ഞത് ഇതാണ്: വിവാദത്തിന് ഞങ്ങളില്ല. ഒരു വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയത് കൊണ്ടാണ് മരണം എന്നൊക്കെ പലരും പറഞ്ഞു. കുറച്ച് നാള്‍ മുന്‍പായിരുന്നു അത്. അന്ന് ഒപ്പം താനുമുണ്ടായിരുന്നു. ആള്‍ക്കാര്‍ പറയുന്നത് പോലെ ചികിത്സാപിഴവാണോ എന്നൊന്നും തനിക്ക് അറിയില്ല. പല മാധ്യമങ്ങളിലും മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും എഴുതിയത് വായിച്ചു. പുര കത്തുമ്പോള്‍ അതില്‍ നിന്ന് ബീഡി കത്തിക്കുക എന്ന് കേട്ടിട്ടില്ലേ.

Recommended