പുതുവർഷം ആഘോഷിക്കരുതെന്ന് ഹിന്ദു സംഘടനകൾ

  • 6 years ago
After targetting Bollywood actor Sunny Leone over her earlier scheduled performance in Bengaluru on New Year, the moral police in Karnataka seems to have been irked with the New Year's Eve celebrations in the state
പുതുവത്സരദിനത്തിലെ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്ത്. രാത്രി 12 മണിക്കു മുൻപ് തന്നെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾ നഗരത്തിലെ ഹോട്ടലുകൾക്ക് നിർദേശം നൽകുകയും ചെയ്തു. കൂടാതെ ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ പോലീസിനേയും സമീപിച്ചിട്ടുണ്ട്.പുതുവത്സര ആഘോഷത്തിൽ ലഹരിയുടെ അമിത ഉപയോഗവും ലൈംഗിക അഴിഞ്ഞാട്ടവും നടക്കുന്നതായി ആരോപിച്ചാണ് നിയന്ത്രണവുമായി സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സണ്ണി ലിയോൺ പങ്കെടുക്കുന്ന നൃത്ത പരിപാടി സംഘടിപ്പിച്ചിരുന്നു.ഇതിനെ തുടർന്ന് പരിപാടി വേണ്ടന്നു വയ്ക്കുകയായിരുന്നു.

Recommended