പാചക വാതകത്തിന്റെ വില ഉയര്‍ത്തുന്നത് സർക്കാർ അവസാനിപ്പിച്ചു | Oneindia Malayalam

  • 6 years ago
Government has stopped raising price of gas cylinders
പാചക വാതകത്തിന്റെ വില വില ഉയര്‍ത്തുന്നത് അവസാനിപ്പിച്ച് സര്‍ക്കാര്‍ നീക്കം. എല്‍പിജിയിക്ക് പ്രതിമാനം 4 രൂപ വീതം വര്‍ധിപ്പിച്ചുകൊണ്ടിരുന്നതാണ് ഇതോടെ നിര്‍ത്തലാക്കിയിട്ടുള്ളത്. ഇന്ധനവില ഉയരുന്നത് ജനങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് റീട്ടെയില്‍ ഇന്ധവില്‍പ്പന കമ്പനികളോട് വിലവര്‍ധിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഒക്ടോബറിലാണ് എല്‍പിജി സിലിണ്ടറുകള്‍ക്ക് പ്രതിമാസം 4 രൂപ വീതം ഉയര്‍ത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അതേ സമയത്തുതന്നെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയും സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ലിറ്ററിന് രണ്ട് രൂപ എന്ന നിരക്കിലാണ് തീരുവ കുറച്ചത്. എണ്ണ വില വര്‍ധനവ് സര്‍ക്കാരിന് വെല്ലിവിളിയാവുന്ന സാഹചര്യത്തിലാണ് ഈ നടപടിയുണ്ടാകുന്നത്. ഇത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തുു. ഇതോടെയാണ് ഇന്ധന വില പരിഷ്കാരത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയതെന്നാണ് എണ്ണ കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Recommended