"പാകിസ്താനോട് യുദ്ധം ചെയ്യണം" | Oneindia Malayalam

  • 6 years ago
22 മാസങ്ങൾക്കു ശേഷം പാക് ജയിലിൽ കഴിയുന്ന കുൽഭൂഷനെ കാണാൻ ജയിലെത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും നേരിടേണ്ടി വന്ന നടപടി എല്ലാവരേയും വേദനിപ്പിച്ചിട്ടുണ്ട്. ഇതിന് അവർക്ക് ഉചിതമായ മറുപടി കൊടുക്കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. പാകിസ്താനെതിരെ യുദ്ധം നടത്തേണ്ട കാലം അതിക്രമിച്ചു. ഉടൻ യുദ്ധം ചെയ്യണമെന്നല്ല പകരം യുദ്ധത്തിനുള്ള ഗൗരവതരമായ പഠനങ്ങള്‍ നടത്തണം. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് . എന്നാൽ അതു മിക്കപ്പോഴും പാര്‍ട്ടിയുടെ അഭിപ്രായവുമാകാറുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ചൊവ്വാഴ്ച ഇന്ത്യ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഇതിനുള്ള മറുപടിയാണോ എന്ന ചോദ്യത്തിന് അതു നല്ലതാണെന്നും എന്നാല്‍ സ്ഥിരമായ ഒരു പരിഹാരം അത്യാവശ്യമാണെന്നും പാകിസ്താന്‍ ചിതറിപ്പിക്കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂടാതെ പാകിസ്താനിൽ നിന്നുള്ള വർക്ക് ഇന്ത്യ മെഡിക്കൽ വിസ നൽകുന്നുണ്ട്. ഇത് വിദേശകാര്യ മന്ത്രാലയം അവസാനിപ്പിക്കണെമെന്ന സ്വാമി കൂട്ടിച്ചേർത്തു. ചാരവ്യത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷൻ ജാദവിന് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത് .ഇതിനെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ നല്‍കിയിരുന്നു. 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്ന് ജാദവിനെ അറസ്റ്റു ചെയ്‌തെന്നാണ് പാകിസ്താന്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ വിരമിച്ച ശേഷം ഇറാനില്‍ കച്ചവടം നടത്തുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.

Recommended