റിയാദ് ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈല്‍, പുകയില്‍ മുങ്ങി തലസ്ഥാനം | Oneindia Malayalam

  • 6 years ago
Houthi Missile 'Intercepted Over Riyadh'

സൌദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍. തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി വന്ന മിസൈല്‍ ആകാശത്തുവെച്ച് സൌദി സൈന്യം തകര്‍ത്തു. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അല്‍ അറബിയ്യ ചാനലാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. സൗദി തലസ്ഥാനം പുകയില്‍ നിറഞ്ഞുവെന്ന് റോയിട്ടേഴ്‌സ് വാര്‍ത്തയില്‍ പറയുന്നു. ബാലസ്റ്റിക് മിസൈലാണ് റിയാദിലേക്ക് എത്തിയത്. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയും ഇക്കാര്യം ശരിവച്ചു. യമനിലെ ഹൂഥികളാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മിസൈല്‍ തലസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് തന്നെ തകര്‍ക്കുകയായിരുന്നു സൈന്യം. റിയാദിന്റെ തെക്കന്‍ മേഖലയില്‍ വച്ചാണ് മിസൈല്‍ തകര്‍ത്തത്. റിയാദിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹൂഥികളും വ്യക്തമാക്കി. വോള്‍ക്കാനോ 2-എച്ച് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഹൂഥികള്‍ അറിയിച്ചു.
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe :
♥ Facebook :
♥ YouTube :
♥ twitter:
♥ Website:
♥ GPlus:
♥ For Viral Videos:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Recommended