ട്വന്റി 20: ലങ്കയെ തകർത്ത് ഇന്ത്യ

  • 6 years ago
India Beat SriLanka by 93 Runs

ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ആദ്യ ടിട്വൻറിയിലും ഇന്ത്യക്ക് ജയം. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 93 റണ്‍സിനാണ് ഇന്ത്യയുടെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 181 റണ്‍സ് പിന്തുടർന്ന ലങ്ക 87 റണ്‍സിന് എല്ലാവരും പുറത്തായി. റണ്‍ അടിസ്ഥാനത്തില്‍ ടി ട്വനറിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. താരതമ്യേന വലിയ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യത്തെ മൂന്ന് പേരും രണ്ടക്കം കടന്നു. ഇതിന് ശേഷം ഒമ്പതാമനായ ചമീരയാണ് രണ്ടക്കം കടന്ന ഏക ബാറ്റ്സ്മാൻ എന്ന് പറയുമ്പോൾ അറിയാമല്ലോ അവരുടെ സ്ഥിതി. 23 റൺസെടുത്ത തരംഗയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. 23 റൺസിന് 4 വിക്കറ്റെടുത്ത ചാഹലാണ് മാൻ ഓഫ് ദ മാച്ച്. ഹർദീക് പാണ്ഡ്യ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.ക്യാപ്റ്റൻ രോഹിത് ശർമ 17 റൺസെടുത്ത് പുറത്തായി. ശ്രേയസ് അയ്യർ 24, ധോണി 39 നോട്ടൗട്ട്, മനീഷ് പാണ്ഡെ 32 നോട്ടൗട്ട് എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

Recommended