സെന്നയുടെ ഓര്‍മ്മയ്ക്ക് വില 17.2 കോടി

  • 6 years ago
സെന്നയുടെ ഓര്‍മ്മയ്ക്ക് വില 17.2 കോടി

അയര്‍ട്ടണ്‍ സെന്നയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച കാര്‍ മക്ലാരന്‍ വിറ്റത് 17.2 കോടി


അയേര്‍ട്ടണ്‍ സെന്ന ദി സില്‍വ എന്ന ബ്രസീലിയന്‍ റേസ് ഡ്രൈവര്‍ റേസ് കാറുകളെ പറ്റിയൊരു വിവരവുമില്ലാത്തവര്ക്കു പോലും പരിചിതമായിരുന്ന പേര്,1994ല്‍ 34 വയസില്‍ ഇറ്റലിയില്‍ മരീന ഗ്രാന്‍ പ്രീയുടെ റേസ് ട്രാക്കില്‍ കാര്‍ തകര്‍ന്ന് മരണമടഞ്ഞ മികച്ച പോരാളി.ബ്രസീല്‍ ഗവണ്‍മെന്റ് 3 ദിവസത്തെ ഒദ്യോഗിക ദുഖാചരണമാണത്രെ പ്രഖ്യാപിച്ചത്.അയേര്‍ട്ടണ്‍ സെന്ന എന്ന ഇതിഹാസതാരത്തെ അനുസ്മരിക്കാനും അദരിക്കാനും മക്ലാരന്‍ ഓട്ടോമോട്ടീവ് സെന്നയുടെ പേരില്‍ അള്‍ട്ടിമേറ്റ് സീരിസിലെ മൂന്നാമത്തെ മോഡല്‍ അവതരിപ്പിച്ചു.ലിമിറ്റഡ് എഡിഷനിലെ സെന്നഅവസാന യൂനിറ്റ് ലേലത്തില്‍ വിറ്റത് 20 ലക്ഷം പൗണ്ടിന് അതായത് 17.2 കോടി രൂപയ്ക്ക് .സെന്നയുടെ ജന്മനാടായ ബ്രസീലിലെ ദരിദ്രരായ കുട്ടികളുടെയും യുവാക്കളുടെയും വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സെന്ന സ്ഥാപിച്ച അയര്‍ടണ്‍ സെന്ന ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് മക് ലാരന്‍ ഈ പണം നല്‍കുക.499 വണ്ടികളും പതിവ് ഇടപാടുകാര്‍ക്ക് 7.അര ലക്ഷം പൗണ്ടിന് വിറ്റ ശേഷം അവസാന യൂണിറ്റ് ലേലം രഹസ്യമായി നടത്തുകയായിരുന്നു മക്ലാരന്‍




The final McLaren Senna raised £2m for Ayrton's charity

auto

Recommended