സ്മൃതി ഇറാനി ഗുജറാത്ത് മുഖ്യമന്ത്രിയാകുമോ? സാധ്യത ഇങ്ങനെ | Oneindia Malayalam

  • 6 years ago
Smriti Irani leading in race to be next Gujarat Chief Minister?

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വിജയം നേടിയതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകളാണ് ബിജെപിയില്‍ നടക്കുന്നത്. ഗുജറാത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. എന്നാല്‍ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ് സംസ്ഥാന നേത‍ൃത്വത്തിന്‍റെ പിന്തുണയുളളത്. എന്നാല്‍ കേന്ദ്ര മന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ, കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വൈജുഭായ് വാല എന്നിവരും പരിഗണനയിലുണ്ട്. ജ്യസഭ എംപിയും കേന്ദ്രടെക്‌സ്റ്റൈല്‍സ് വാര്‍ത്താവിതരണവ പ്രക്ഷേപണ വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനി 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠി മണ്ധലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് മോദി മന്ത്രി സഭയില്‍ ക്യാബിനറ്റ് മന്ത്രിയാക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ ശക്തമായ പോരാട്ടതിനൊടുവില്‍ നിന്ന് രാജേകോട്ട് വെസ്റ്റില്‍ 53,575 വോട്ടിന്‍റെ ഭൂരപക്ഷത്തിലാണ് മുഖ്യമന്ത്രി വിജയ് രൂപാണി വിജയിച്ചത്. 2014ലെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചതിന്‍റെ ഇരട്ടി വോട്ടോടെയാണ് മുന്‍ രാജ്കോട്ട് ഈസ്റ്റ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഇന്ദ്രാണി രാജ്ഗുരുവിനെ പരാജയപ്പെടുത്തിയത്.

Recommended