ഗുജറാത്തിൽ മോദിയുടെ വിധിയെഴുതി പട്ടിക്കുട്ടി | Oneindia Malayalam

  • 6 years ago
Gujarat Polls; This Dog Has Predicted BJP Victory

ഗുജറാത്തില്‍ ആര് വരും എന്നതിന്റെ ഉത്തരമാണ് ഈ പട്ടിക്കുട്ടി നല്‍കുന്നത്. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാള്‍വിയ ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറത്ത് വിട്ടത്. ഒരു സ്ത്രീ പട്ടിക്കുട്ടിയെ കൈയ്യില്‍ എടുത്ത് ചോദ്യം ചോദിക്കുന്നതാണ് വീഡിയോ. ആദ്യം ചോദിക്കുന്നത് മോദി വരുമോ എന്നാണ്. അപ്പോള്‍ രണ്ട് മുന്‍കാലുകളും ഒരേ സമയം ഉയര്‍ത്തി അനുകൂല ആംഗ്യം കാണിക്കുകയാണ് പട്ടിക്കുട്ടി. രാഹുല്‍ വരുമോ, കോണ്‍ഗ്രസ് വരുമോ എന്ന ചോദ്യങ്ങള്‍ക്ക് ഒരു പ്രതികരണവും ഇല്ല. യാദൃശ്ചികമായ സംഭവിച്ചതാണെന്ന് കരുതാന്‍ വരട്ടേ. ഒരിക്കല്‍ കൂടി ഇക്കാര്യം ചോദിച്ചപ്പോഴും പട്ടിക്കുട്ടിയുടെ പ്രതികരണത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. എന്തായാലും വോട്ടെണ്ണാന്‍ ഇനിയും ദിവസങ്ങള്‍ ഉണ്ട്. പട്ടിക്കുട്ടി പറഞ്ഞത് പോലെ തന്നെ സംഭവിക്കുമോ എന്ന് കാത്തിരുന്ന് കാണാം. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ എല്ലാം തന്നെ ബിജെപിക്ക് അനുകൂലമാണ്.

Recommended