ഭർത്താവിനെ കൊന്നു, കാമുകനൊപ്പം ജീവിക്കാൻ യുവതി ചെയ്തത്

  • 6 years ago
തെലങ്കാനയില്‍ ഭർത്താവിനെക്കൊന്ന് തള്ളി കാമുകനൊപ്പം സുഖിച്ച് ജീവിക്കാനുള്ള യുവതിയുടെ പദ്ധതി വെളിച്ചത്ത് വന്നത് മട്ടൻസൂപ്പിൻറെ സഹായത്താല്‍. ഭർത്താവിനെ കൊന്ന് മറവ് ചെയ്തത് മുതല്‍ തന്ത്രപൂർവം ആസൂത്രണം ചെയ്ത പദ്ധതികള്‍ അവസാനഘട്ടത്തില്‍ പൊളിച്ചടുക്കിയത് മട്ടൻസൂപ്പെന്ന് തെലങ്കാന പൊലീസ്. സുധാകർ റെഡ്ഡിയെ വിവാഹം ചെയ്ത് 2 കുട്ടികളുമായി ജീവിക്കുകയായിരുന്നു സ്വാതി. ഇടക്കാലത്ത് സ്വാതി ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റായ രാജേഷുമായി പ്രണയത്തിലായി. ഭർത്താവിനെ കൊന്ന് സ്വത്ത് കൈക്കലാക്കാൻ ഇരുവരു ചേർന്ന് പദ്ധതിയിട്ടു. അനസ്തേഷ്യ ചെയ്യുമ്പോള്‍ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് കുത്തിവെച്ച് ഭർത്താവിനെ മയക്കി തലക്ക് പ്രഹരമേല്‍പ്പിച്ച് കൊന്നു. മരിച്ചെന്ന് ഉറപ്പ് വരുത്തി മരിച്ചെന്ന് ഉറപ്പ് വരുത്തി മൃതദേഹം കാട്ടില്‍ മറവ് ചെയ്തു. ഭർത്താവിൻറെ മുഖത്ത് അജ്ഞാതനായ ഒരാള്‍ ആസിഡ് ഒഴിച്ചെന്ന് ബന്ധുക്കളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും കാമുകൻറെ മുഖത്ത് ആസിഡ് ഒഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തു.

Recommended