പാട്ടിനിടെ വാഴപ്പഴം കഴിച്ചു ഗായികക്ക് 2 വർഷം തടവ് | Oneindia Malayalam

  • 6 years ago

Egyptian Singer Shyma Sentenced Two Years Over Music Video

പാട്ടില്‍ അശ്ലീലം അതിരുകടന്നതിന് ഈജിപ്ഷ്യൻ ഗായിക ഷൈമക്ക് 2 വർഷം തടവും 36000 രൂപ പിഴയും. ഐ ഹാവ് ഇഷ്യൂസ് എന്ന വീഡിയോ ആല്‍ബത്തിലെ പാട്ടുരംഗത്താണ് ഷൈമ അഹമ്മദ് അശ്ലീല ചുവയുള്ള രീതിയിൽ വാഴപ്പഴം കടിച്ചതും ഒരു ആപ്പിൾ ലിക്ക് ചെയ്തതും. കടുത്ത മതമൂല്യങ്ങള്‍ സൂക്ഷിക്കുന്ന രാജ്യമായ ഈജിപ്തിൽ ഈ പരിപാടി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. മോഡലിന് പണികിട്ടുകയും ചെയ്തു. ആല്‍ബം സംവിധാനം ചെയ്ത മുഹമ്മദ് ഗമാലിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുരുഷന്‍മാര്‍ മാത്രമുള്ള ഒരു ക്ലാസ്സ് മുറിയാണ് ഗാനരംഗത്തിൽ ഉള്ളത്. #69 എന്ന് ബ്ലാക്ക് ബോര്‍ഡില്‍ എഴുതിയത് കാണാം. മോഡൽ കം ഗായിക അര്‍ദ്ധനഗ്നയായി എത്തുന്ന ദൃശ്യങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് വീഡിയോ. ക്ലാസ്സിനിടയില്‍ ഗായിക ആപ്പിള്‍ നക്കുന്നതും, വാഴപ്പഴം കഴിക്കുന്നതും ആയ ദൃശ്യങ്ങളാണ് വിവാദമായി മാറിയത്. ക്ലാസ്സിലെ യുവാക്കളുടെ പ്രതികരണവും ഏറെക്കുറേ ഈ ഗണത്തിൽ പെടുത്താവുന്നത് തന്നെ.

Recommended