മോദി ഗവണ്‍മെന്‍റ് പരസ്യത്തിന് വേണ്ടി മാത്രം ചിലവഴിച്ചത് 3755 കോടി | Oneindia Malayalam

  • 7 years ago
Modi Government Spent Rs 3,755 Crore On Advertisements, RTI

മോദി ഗവണ്‍മെന്‍റ് അധികാരത്തിലെത്തിയതിന് ശേഷം പരസ്യത്തിന് വേണ്ടി മാത്രം 3755 കോടി രൂപ ചിലവഴിച്ചതായി റിപ്പോര്‍ട്ട്. വിവരാവകാശ പ്രകാരം പുറത്തുവന്ന രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2014 ഏപ്രില്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. ഇലക്ട്രോണിക്- അച്ചടി മാധ്യമങ്ങള്‍, പോസ്റ്ററുകളും ലഘുലേഖകളും വഴിയുള്ള പ്രചരണം എന്നിവയ്ക്കെല്ലാം കൂടി 37,54,06,23,616, രൂപ ചിലവഴിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ രാംവീര്‍ തന്‍വാര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം മറുപടി നല്‍കിയിരിക്കുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യത്തിന് വേണ്ടി മാത്രം 1656 കോടി രൂപ ചിലവഴിച്ചപ്പോള്‍ അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് വേണ്ടി 1689 കോടി രൂപ ചിലവഴിച്ചു. മറ്റുള്ളവക്ക് വേണ്ടി 399 കോടി രൂപയും ചിലവഴിച്ചതായി രേഖകളിലുണ്ട്. നേരത്തെ 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2015 ജൂലൈ വരെ മന്‍കി ബാതിന്‍റെ പരസ്യം അച്ചടി മാധ്യമങ്ങളില്‍ മാത്രം നല്‍കിയതിന് 8.5 കോടി രൂപ ചിലവഴിച്ചതായി വ്യക്തമായിരുന്നു.

Recommended