ദിലീപ് ശിക്ഷിക്കപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് സലിം ഇന്ത്യ | Oneindia Malayalam

  • 7 years ago
Salim India On Dileep Case

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയർന്നപ്പോള്‍ മുതല്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. പല പ്രമുഖരും ദിലീപിനൊപ്പമായിരുന്നു എങ്കിലും പലരും അത് തുറന്നുപറയാൻ തയ്യാറായിരുന്നില്ല. എന്നാല്‍ സജി നന്ത്യാട്ടിനെയും മഹേഷിനെയും സലിം ഇന്ത്യയെും പോലുള്ളവർ ദിലീപിന് വേണ്ടി പരസ്യമായി രംഗത്തു വന്നിട്ടുള്ളവരാണ്. സലിം ഇന്ത്യയാകട്ടെ ദിലീപിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കിയതാണ് എന്നും ആരോപിക്കുന്നവരുടെ കൂട്ടത്തിലാണ് സലിം ഇന്ത്യ. ദിലീപിനെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ശേഷവും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സലിം ഇന്ത്യ.

Recommended