'കടക്ക് പുറത്ത്' മന്ത്രിമാര്‍ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം | Oneindia Malayalam

  • 7 years ago
Ockhi In Kerala; Protest Against Ministers

കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനോടൊപ്പം ഓഖി ചുഴലിക്കാറ്റിന്‍‌റെ ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ എന്നിവർക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പൂന്തുറയിൽ സന്ദർശനം നടത്താനെത്തിയ മന്ത്രിമാർ എത്രയും പെട്ടെന്ന് മടങ്ങണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ പ്രതിഷേധിച്ചത്. തിങ്കളാഴ്ച രാവിലെ പൂന്തുറയിലെത്തിയ മന്ത്രിമാർ ലത്തീൻസഭ വികാരിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുയർന്നത്. ഇത്രയും ദിവസം ഇങ്ങോട്ട് വരാതിരുന്ന മന്ത്രിമാർ എത്രയും പെട്ടെന്ന് പൂന്തുറയിൽ നിന്ന് മടങ്ങണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയുണ്ടായെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്നും, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച പറ്റിയെന്നും ആരോപണമുണ്ടായി. കഴിഞ്ഞദിവസം വിഴിഞ്ഞത്തും മന്ത്രിമാർക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു.

Recommended