ആര്‍എസ്എസ്ഉം എസ്ഡിപിഐയും എങ്ങനെ ഒരേ പോലെ ആകും? | Oneindia Malayalam

  • 7 years ago
Resmi Nair's View On SDPI And RSS

എന്ത് തരത്തിലുള്ല വിവാദമുണ്ടായാലും അതിനോട് വളരെ പെട്ടെന്ന് പ്രതികരിക്കുന്ന വ്യക്തിയാണ് രശ്മി ആര്‍ നായര്‍. അഖില മതംമാറി ഹാദിയ ആയ കേസിൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ പലരും ആർ എസ് എസും എസ് ഡി പി ഐയും ഒരുപോലെയാണ് എന്ന് പറയുന്നതാണ് രശ്മിയെ അലോസരപ്പെടുത്തുന്നത്. എസ് ഡി പി ഐയോ അതുപോലുള്ള മറ്റേതെങ്കിലും പാര്‍ട്ടിയോടോ എനിക്ക് ഒരു തരത്തിലും അനുഭാവം തോന്നിയിട്ടില്ല വിയോജിപ്പുകളാണ് കൂടുതല്‍ . അതിപ്പോ കോണ്‍ഗ്രസ്സിനോടോ എന്‍ സി പിയോടോ ഒക്കെ ഉള്ളത് പോലെ തന്നെ.മാര്‍ക്സിസം ഒരു പ്രത്യയശാസ്ത്രമായി സ്വീകരിച്ചിരിക്കുന്ന സംഘടനാ രൂപങ്ങളില്‍ മാത്രം പ്രതീക്ഷയും യോജിപ്പും ഉള്ള വ്യക്തിയാണ് ഞാന്‍. പക്ഷെ നിങ്ങളുദ്ദേശിക്കുന്ന ആർ എസ് എസ് = എസ് ഡി പി ഐ എന്ന സെക്കുലര്‍ യുക്തി എത്ര ശ്രമിച്ചിട്ടും എനിക്ക് ദഹിക്കുന്നില്ല.
ദഹിക്കണം എന്ന് ആഗ്രഹമുണ്ട് അതിനുവേണ്ടി തീവ്രമായി വായിക്കാറുണ്ട് അപ്പോഴും എനിക്ക് കാരണമൊന്നും കിട്ടാറില്ല. ഇന്ത്യയില്‍ എന്നെങ്കിലും ആർ എസ് എസ് വക ഒരു സൈനിക അട്ടിമറി നടക്കുമെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സായുധ സേനകള്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും നൂറുശതമാനം വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അങ്ങനെ ഒറ്റ നിമിഷത്തെ തീരുമാനം കൊണ്ട് രാഷ്ട്രത്തെ തന്നെ വിഴുങ്ങാന്‍ ശേഷിയുള്ള ഒരു ഹിന്ദുത്വ മിലിറ്റന്റ് ഫോഴ്സിനോട് തീവ്ര മത രാഷ്ട്രീയം പറയുന്ന ഒരു സംഘടനയെ എങ്ങനെയാണ് നിങ്ങള്‍ താരതമ്യപ്പെടുത്തിയത്.

Recommended