ഹാദിയ കേസില്‍, ഇന്ന് സംഭവിച്ചത് | Oneindia Malayalam

  • 7 years ago
Supreme Court allows Hadiya to resume studies. Following a 30-minute-long interaction with Hadiya, the three-judge bench headed by Chief Justice Dipak Misra decided to allow her to continue studying for BHMS.

ഹാദിയക്ക് തുടര്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. നിലവിലെ സാഹചര്യത്തിൽ ഹാദിയക്ക് പഠനം പൂർത്തിയാക്കാനും കോടതി അനുമതി നൽകി. സേലത്തെ കോളേജ് ഹോസ്റ്റലിൽ താമസിച്ച് ഹാദിയക്ക് പഠനം തുടരാം. അതുവരെ ദില്ലി കേരള ഹൗസിൽ താമസിക്കണം. സർവകലാശാല ഡീനിനായിരിക്കും ഹാദിയയുടെ സംരക്ഷണ ചുമതലയെന്നും കോടതി വ്യക്തമാക്കി. കേസ് ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും. പരിഭാഷകന്റെ സഹായത്തോടുകൂടിയാണ് ഹാദിയ സുപ്രീംകോടതിയിൽ മൊഴി നൽകിയത്. തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാൻ അനുവദിക്കണം. ഹോമിയോ ബിരുദധാരിയായ തനിക്ക് ഹൗസ് സർജൻസി പൂർത്തിയാക്കാൻ അനുവാദം നൽകണമെന്നും ഹാദിയ സുപ്രീംകോടതിയിൽ പറഞ്ഞു. സർക്കാർ ചെലവിൽ പഠനം പൂർത്തിയാക്കണോ എന്ന ചോദ്യത്തിനോട് അതുവേണ്ടെന്നായിരുന്നു ഹാദിയയുടെ മറുപടി. ഭർത്താവിന്റെ ചെലവിൽ പഠിക്കാനാണ് ആഗ്രഹമെന്നും ഹാദിയ കോടതിയെ അറിയിച്ചു. ഹാദിയയുടെ മെഡിക്കൽ പഠനത്തെക്കുറിച്ചും, എന്തുകൊണ്ടാണ് ബിഎച്ച്എംഎസ് തിരഞ്ഞെടുത്തതെന്നും സുപ്രീംകോടതി ഹാദിയയോട് ചോദിച്ചു.

Recommended