ദിലീപിന് വിദേശത്തു പോകാൻ അനുമതി | Oneindia Malayalam

  • 7 years ago
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാൻ ഹൈക്കോടതിയുടെ അനുമതി. ‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന്ദിലീപ് ഹൈക്കോടതിയോട് അഭ്യർഥിച്ചിരുന്നു. ഇത് പരിഗണിച്ച കോടതിയാണ് വിദേശത്ത് പോകാൻ നാല് ദിവസത്തെ അനുമതി നൽകിയത്. ഇളവ് നൽകരുതെന്ന പ്രോസിസിയുഷൻ വാദം ഹൈക്കോടതി കണക്കിലെടുത്തില്ല.
പാസ്പോർട്ട് വിട്ടുനൽകണമെന്നും, വിദേശത്തെ വിലാസം ദിലീപ് നൽകണമെന്നും കോടതി വ്യക്തമാക്കി. എന്നാൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന വാദം ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു. അതിന്റെ ഭാഗമായാണ് ഒരാൾ മൊഴി മാറ്റിയത്, വിദേശത്ത് പോകുന്നതും സാക്ഷികളെ സ്വാധീനിക്കാൻ ആണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ആരോപണം പ്രതിഭാഗം പാടെ നിഷേധിക്കുകയായിരുന്നു. ഈ മാസം 29 നാണ് ദുബായിൽ കടയുടെ ഉദ്ഘാടനം. അതിനായാണ് പോകുന്നതെന്നും പ്രതിഭാഗം വാദിച്ചു.

Recommended