ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ അപകടം, മുംബൈയും മംഗളൂരുവും മുങ്ങിത്താഴ്ന്നേക്കും?

  • 7 years ago
Global warming: NASA tool predicts which city will flood first; Mangalore, Mumbai at risk

ആഗോള താപനത്തിന്‍റെ ഫലമായി വലിയ ദുരന്തങ്ങളാണ് ഭൂമിയെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇത് ശരിവെക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് നാസ. ആഗോളതാപനത്തിന്റെ ഫലമായി ഉയരുന്ന സമുദ്രനിരപ്പ് തീരദേശ നഗരങ്ങളെയാണ് എറ്റവും കൂടുതല്‍ ബാധിക്കുക. താപനില ഉയരുന്ന സാഹചര്യത്തില്‍ ആദ്യം മുങ്ങിത്താഴുന്ന നഗരങ്ങളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ നഗരങ്ങളുമുണ്ട്. മുംബൈയും മാംഗളൂരുവും. അടുത്ത 100 വര്‍ഷം കൊണ്ട് മംഗളൂരുവിലെ സമുദ്രജല നിരപ്പ് 15.98cm വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2050 ഓടേ നാല്‍പ്പത് മില്യണ്‍ വരുന്ന ഇന്ത്യയിലെ ഒരുവിഭാഗം ജനത അഭയാര്‍ത്ഥികളായി തീരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊല്‍ക്കത്ത, മുംബൈ നഗരങ്ങളെയാണ് ഇത് എറ്റവും കുടുതല്‍ ബാധിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് പാരിസ് ഉടമ്പടി പ്രാവര്‍ത്തികമമെന്ന നിലപാട് നാസ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ സ്വീകരിച്ചത്.