ഇന്ത്യയുടെ "അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍"...!!!

  • 7 years ago
ഇന്ത്യയുടെ "അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍"...!!!


ഇന്ത്യയുടെ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ എന്നറിയപ്പെടുന്ന ആനന്ദ് അര്‍ണോള്‍ഡിന് പറയാനുള്ളത് അതിജീവനത്തിന്റെ കഥ

കായിക പാരമ്പര്യമുള്ള കുടുംബത്തില്‍ പഞാബിലെ ലുധിയാനയില്‍ 1986 ല്‍ ആണ് ആനന്ദ് അര്‍ണോള്‍ഡ് ജനിച്ചത് ശാരീരിക സൗന്ദര്യത്തില്‍ ചെറുപ്പം മുതലേ ശ്രദ്ധിച്ചിരുന്നു ആനന്ദ്. തന്റെ 11-ാംമത്തെ വയസ്സില്‍ തന്നെ ആനന്ദ് മിസ്റ്റര്‍ ലുധിയാന പട്ടംനേടി. .പുറംവേനയെ തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ ആനന്ദിന്റൈ നട്ടെലില്‍ ട്യൂമര്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതായി തിരിച്ചറിഞ്ഞു.മരണത്തില്‍ നിന്ന് രക്ഷപെട്ടെങ്കിലും ശസ്ത്രക്രിയയുടെ പരിണിതഫലമായി ആനന്ദിന്റെ നട്ടെല്ല് തളര്‍ന്നു.കുടുംബത്തിന്റെ പിന്തുണയോടെ മൂന്നുവര്‍ഷത്തെ കിടപ്പിനൊടുവില്‍ അര്‍ണോള്‍ഡിനു തന്റെ അരയ്ക്കു മുകളിലേക്ക് അനക്കാമെന്ന സ്ഥിതിയിലേക്കയായി .
നിത്യേനയുള്ള പരിശീലനത്തിലൂടെ തോളിനും ,മാംസ പേശികള്‍ക്കും പഴയ ആകാരഭംഗി വീണ്ടെടുക്കാന്‍ ആനന്ദിന് കഴിഞ്ഞു.തുടര്‍ന്ന് അങ്ങോട്ട് മത്സര വേദികളില്‍ തിളങ്ങിയിരുന്ന പഴയ ആനന്ദിനെയാണ് കാണാന്‍ കഴിഞ്ഞത് ,ഇന്നേ വരെ ആനന്ദ് 40 ല്‍ അധികം ചാംപ്യന്‍ഷിപ്പുകളില്‍ വിജയിയായി. അതില്‍ തന്നെ 3 പ്രവശ്യം മിസ്റ്റര്‍ ഇന്ത്യയും(2011 ,2012 ,2013 ) ,12 പ്രാവശ്യം മിസ്റ്റര്‍ പഞ്ചാബും(2004 മുതല്‍ 2013 വരെ തുടര്‍ച്ചയായി 10 തവണ ) ഉള്‍പ്പെടുന്നു .മിസ്റ്റര്‍വേള്‍ഡിനായുള്ള അന്തര്‍ദേശീയ മത്സരത്തില്‍ ആനന്ദിനെ വിശേഷിപ്പച്ചതു 'ഇന്ത്യന്‍ അര്‍ണോള്‍ഡ്' എന്നായിരുന്നു .
ശാരീരിക സൗന്ദര്യത്തിനുള്ള അന്ത്രരാഷ്ട്ര സംഘടനയായ 'മസ്സില്‍ മാനിയയുടെ' ഇന്ധ്യയിലെ ഔദ്യോഗിക മുഖമായി മാറി ആനന്ദ് .



Anand Arnold ; India's Wheelchair Bodybuilder

people

Recommended