തോമസ് ചാണ്ടി: എല്‍ഡിഎഫില്‍ പൊട്ടിത്തെറി | Oneindia Malayalam

  • 7 years ago
In and unprecedented development in recent times, ministers belonging to CPI have boycotted the weekly Cabinet meeting that began at the government secretriat here a short while ago on wednesday.

കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഭിന്നത. തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗം മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ ബഹിഷ്കരിച്ചു. സിപിഐയുടെ ബഹിഷ്കരണം അസാധാരണസംഭവമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞത്. തോമസ് ചാണ്ടി രാജിവെക്കാത്തതിലുള്ള തങ്ങളുടെ പ്രതിഷേധം മന്ത്രിസഭായോഗം ബഹിഷ്കരിക്കുകയാണ് സിപിഐ. നിലവില്‍ നാല് മന്ത്രിമാരാണ് സിപിഐക്കുള്ളത്. ഇ ചന്ദ്രശേഖരൻ, വിഎസ് സുനില്‍കുമാർ, പി തിലോത്തമൻ, പി രാജു എന്നിവരാണ് മന്ത്രിസഭയിലുള്ളത്. പന്ന്യന്‍ രവീന്ദ്രനും കാനം രാജേന്ദ്രനും അടക്കമുള്ള മുതിർന്ന നേതാക്കളൊന്നും ടെലഫോണിൽ പോലും പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.എൻ സി പി മന്ത്രിയായ തോമസ് ചാണ്ടി എത്രയും വേഗം രാജിവെക്കണം എന്ന നിലപാടാണ് മറ്റ് ഘടകകക്ഷികൾക്കും ഉള്ളത് എന്നാണ് പൊതുവേ അറിയുന്നത്.

Recommended