പശുവിനെ ബലി നല്‍കുമെന്ന് വെല്ലുവിളിച്ച് ദലിത് നേതാവ് | Oneindia Malayalam

  • 7 years ago
Jharkhand Vikas Morcha leader Bandhu Tirkey's remark on cow sacrifice sparked a war of words in the political circles.

ബിജെപിയെ പരസ്യമായി വെല്ലുവിളിച്ച് ജാർഖണ്ഡിലെ ആദിവാസി നേതാവ്. ഗോത്രവർഗക്കാരുടെ ആചാരപ്രകാരം ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലി നല്‍കും എന്നാണ് ജാർഖണ്ഡ് വികാസ് മോർച്ച ജനറല്‍ സെക്രട്ടറിയും മുൻ മന്ത്രിയുമായ ബന്ദു ടിർക്കിയുടെ വെല്ലുവിളി. ഭരണഘടന അനുസരിച്ച് ഗോത്ര ആചാരങ്ങള്‍ തുടരാൻ ആദിവാസികള്‍ക്ക് അവകാശമുണ്ട്. പത്താല്‍ഗഢ് ആചാരത്തിന്റെ ഭാഗമായി വലിയ ശിലകള്‍ സ്ഥാപിക്കുന്നത് വികസന പദ്ധതികള്‍ക്ക് തടസം സൃഷ്‌ടിക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആചാരത്തിനെതിരെ തിരിഞ്ഞത്. ഗോത്ര ആചാരങ്ങളുടെ നേരെയുള്ള ഇത്തരം കടന്നുകയറ്റം നോക്കിനില്‍ക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആദിവാസി നേതാവിന്റെ വെല്ലുവിളി.

Recommended