രാഷ്ട്രപതിയുടെ മകളെ എയർ ഇന്ത്യ പുറത്താക്കി കാരണം? | Oneindia Malayalam

  • 7 years ago
President Ram Nath Kovind's daughter Swato, who was an air hostess with nationalcarrie Air India, has been assigned ground duties because of security reasons, according to the arline's spokeperson.

രാഷ്ട്രപതി റാംനാഥ് കോവിന്ദിൻറെ മകളെ എയർ ഇന്ത്യ എയർ ഹോസ്റ്റസ് ജോലിയില്‍ നിന്നും പുറത്താക്കി. സുരക്ഷാകാരണങ്ങള്‍ മുൻനിർത്തിയാണ് സ്വാതിയെ എയർ ഹോസ്റ്റസ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. നിലവില്‍ എയര്‍ ഇന്ത്യ ആസ്ഥാനത്തെ ഇന്റഗ്രേഷന്‍ വകുപ്പിലാണ് സ്വാതി ജോലി ചെയ്യുന്നത്.
സ്വാതി എയര്‍ ഇന്ത്യയുടെ ബോയിങ് 777, ബോയിങ് 787 വിമാനങ്ങളിലാണ് എയര്‍ ഹോസ്റ്റസായി ജോലി ചെയ്തിരുന്നത്. സ്വാതി രാഷ്ട്രപതിയുടെ മകളാണെന്ന കാര്യം വിമാനത്തിലെ മറ്റു ക്യാബിന്‍ ക്രൂ അംഗങ്ങളും അറിഞ്ഞിരുന്നില്ല.
പേരിനൊപ്പം പിതാവിന്റെ പേര് ചേര്‍ക്കാതെയാണ് സ്വാതി ജോലി ചെയ്തിരുന്നത്
എന്നാല്‍ കഴിഞ്ഞ മാസങ്ങളിലാണ് സ്വാതി ഇന്ത്യന്‍ രാഷ്ട്രപതിയുടെ മകളാണെന്ന് എയര്‍ ഇന്ത്യയിലെ സഹപ്രവര്‍ത്തകര്‍ക്ക് മനസിലായത്. ഇതോടെയാണ് സ്വാതിയെ എയര്‍ ഹോസ്റ്റസ് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ എയര്‍ ഇന്ത്യ തീരുമാനമെടുത്തത്.സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് രാഷ്ട്രപതിയുടെ മകള്‍ വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോള്‍ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുന്ന സ്വാതിക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് വിമാനത്തിലെ മറ്റു യാത്രക്കാര്‍ക്കും കമ്പനിക്കും ഒരുപോലെ ബുദ്ധിമുട്ടാണെന്ന് വിലയിരുത്തിയാണ് എയര്‍ ഇന്ത്യ ഈ തീരുമാനമെടുത്തത്.