'സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തത് ഗണേശ് കുമാര്‍ | Oneindia Malayalam

  • 7 years ago
Solar Case Saritha Letter: Feny Balakrishnan Against Ganesh Kumar
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം സരിത എസ് നായരുടെ അഭിഭാഷകനായിരുന്നു ഫെനി ബാലകൃഷ്ണന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്നാണ് ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സരിത എഴുതിയ ആദ്യ കത്തില്‍ 21 പേജ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫെനി പറയുന്നു. പിന്നീട് ഇത് 25 പേജായി മാറി. 21 പേജുള്ള സരിതയുടെ യഥാര്‍ത്ഥ കത്തില്‍ നാല് പേജുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തുവെന്നാണ് ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍. കത്ത് 25 പേജായത് കെബി ഗണേഷ് കുമാറിന്റെ ഇടപെടല്‍ മൂലമാണ് എന്നും ഫെനി വെളിപ്പെടുത്തി. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും ഇത്തരത്തിലാണേ്രത കത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഗണേഷ് കുമാറിന്റെ അടുത്ത ബന്ധുവായ ശരണ്യ മനോജാണ് കത്തില്‍ പുതിയ പേജുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി പറയുന്നു. സരിത എഴുതിയ ആദ്യ കത്തില്‍ ലൈംഗിക ആരോപണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും ഫെനി പറയുന്നു. കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്ത വിവരം തനിക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ എന്ന് ഫെനി പറയുന്നു. ഗണേഷ് കുമാറിന്റെ വീട്ടില്‍ വെച്ചായിരുന്നു നാല് പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 2015 മാര്‍ച്ച് 13ന് ആയിരുന്നു അതെന്നും ഫെനി പറയുന്നു. എന്തിനാണ് ഇത് ചെയ്യുന്നതെന്ന് താന്‍ ചോദിച്ചിരുന്നു. ഗണേഷ് കുമാറിന് മന്ത്രിയായി തിരികെ വരാന്‍ ഇനി ഏതായാലും സാധിക്കില്ല. അതുകൊണ്ട് ചിലര്‍ക്ക് പണി കൊടുത്തേ പറ്റു എന്നായിരുന്നു ശരണ്യ മനോജിന്റെ മറുപടിയെന്നും ഫെനി പറഞ്ഞു.

Recommended