സൗദി അറേബ്യയില്‍ വിട്ടയക്കപ്പെട്ടവരില്‍ രാജകുമാരന്‍മാര്‍ ഇല്ല | Oneindia Malayalam

  • 7 years ago
Saudi Arrest Updation

സൌദി അറേബ്യയില്‍ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി രാജകുമാരന്‍മാരെ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനെ തുടര്‍ന്ന് ഇതില്‍ 7 പേരെ കഴിഞ്ഞ ദിവസം വിട്ടയച്ചു. പക്ഷേ ഈ വിട്ടയക്കപ്പെട്ടവരില്‍ രാജകുമാരന്‍മാര്‍ ഇല്ല. പിടിയിലായവരുടെയോ വിട്ടയച്ചവരുടെയോ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ പുറത്ത് വിടുകയുള്ളു. പതിനൊന്ന് രാജകുമാരന്മാരും മന്ത്രിമാരും പ്രമുഖ വ്യവസായികളും തിരിമറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദിന്റെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ നടന്ന പ്രവര്‍ത്തനങ്ങളില്‍ ഇരുന്നൂറിലധികം പേരാണ് അറസ്റ്റിലായതെന്ന് അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മൊജിബ് അറിയിച്ചു. പണം തട്ടിപ്പ്, കൈക്കൂലി, ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഭീഷണി, പൊതു ഫണ്ടുകള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വേണ്ടി വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായ വ്യക്തികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.