ബ്ലാസ്റ്റേഴ്സ് കപ്പടിക്കുമോ? ഗാനം വൻഹിറ്റ്! | Oneindia Malayalam

  • 7 years ago
Two-time champions and holders Athletoco de Kolkata will take on runner-up Kerala Blasters in the opening match of the Indian Super League 2017-18 at the Vivekananda yuba Bharati Krirangan in Kolkata on November 17.

ഐഎസ്എല്‍ സംഘാടകർ തയ്യാറാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ഹ്രസ്വചിത്രം ആരാധകർക്കിടയില്‍ വൻഹിറ്റ്. ഇതുവരെ 15 ലക്ഷം പേരാണ് വീഡിയോ കണ്ടത്. കലിപ്പടക്കണം, കപ്പടിക്കണം എന്നതാണ് ഹ്രസ്വചിത്രത്തിൻറെ തീം. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനത്തിനായി സ്പെയിനിലേക്ക് പോകും മുൻപായിരുന്നു ഷൂട്ടിങ്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമായിരുന്നു വേദി. രണ്ട് ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. നടൻ മുരളി ഗോപിയാണ് ഗാനം ആലപിച്ചത്.ഹിറ്റ് ചിത്രം പ്രേമത്തിലെ കലിപ്പ് ഗാനത്തിൻറെ ഈണത്തിനൊത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്സിൻറെ കലിപ്പ് ഗാനവും തയ്യാറാക്കിയിരിക്കുന്നത്. കിഷോർ വർഗീസാണ് വരികള്‍ തയ്യാറാക്കിയിരിക്കുന്നത്. റിനോ ആൻറോ, സി കെ വിനീത്, കെ പ്രശാന്ത്, സന്ദേശ് ജിംഗാൻ എന്നിവരാണ് ആരാധകർക്കൊപ്പം ഫ്രെയിമിലെത്തുന്നത്. ബ്ലാസ്റ്റേഴ്സ് കപ്പടിക്കുമെന്ന് സച്ചിൻ ടെൻഡുല്‍ക്കർ മലയാളത്തില്‍ പറയുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.