CBI അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് | Oneindia Malayalam

  • 7 years ago
In a fresh development to the actress attack, actor Dileep, who is out on bail, has in a 12-page letter to the state home secretary, sought a CBI investigation into the case.

നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ നീക്കവുമായി നടൻ ദിലീപ്. തന്നെ കേസില്‍ കുടുക്കിയതാണെന്നും സത്യം തെളിയിക്കാൻ കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപി ബി സന്ധ്യയും ചേർന്നാണ് തന്നെ കേസില്‍ കുടുക്കിയിരിക്കുന്നതെന്നുമാണ് കത്തില്‍ ആരോപിക്കുന്നത്. പന്ത്രണ്ട് പേജുള്ള കത്ത് രണ്ടാഴ്ച മുൻപാണ് ദിലീപ് ആഭ്യന്തരസെക്രട്ടറി അയച്ചത്. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു.

Recommended