ഗെയിലിന് കുഴിയെടുത്ത് സർക്കാർ, പ്രതിഷേധം വെറുതെയായി | Oneindia Malayalam

  • 7 years ago
The CPM District secretariat has urged people to be vigilant against attempts made by extremists outfits to create disturbances in the name of the Gail Pipeline project in the Thamarassery region in Kozhikode. Amidst of the protest, government decides to go ahead with the project.

ഗെയ്ല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനുറച്ച് സർക്കാർ. ജനങ്ങളുടെ വലിയ രീതിയിലുള്ള പ്രതിഷേധം അവഗണിച്ചാണ് സർക്കാർ തീരുമാനം. കനത്ത പൊലീസ് കാവലിലാണ് നിർമാണ ജോലികള്‍ നടക്കുന്നത്. ലാത്തിച്ചാർജിനെത്തുടർന്ന് മുക്കത്ത് കഴിഞ്ഞ ദിവസം ഹർത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഹർത്താല്‍ ദിനത്തിലും പദ്ധതിക്ക് വേണ്ടിയുള്ള കുഴിയെടുക്കല്‍ സജീവമായിത്തന്നെ നടന്നെന്നാണ് റിപ്പോർട്ട്. സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് നേരത്തെ വിമർശനങ്ങളുണ്ടായിരുന്നു. എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രകൃതിവാതകത്തിന്‍റെ ഗുണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കൊച്ചിയില്‍ എല്‍എന്‍ജി പെട്രോനെറ്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി എസി മൊയ്തീൻ പറഞ്ഞിരുന്നു. ഇവിടെനിന്ന് കേരളത്തിലെ വിവിധ ജില്ലകളിലൂടെ പൈപ്പ് ലൈന്‍ വഴി ഗ്യാസ് മംഗലാപുരത്തേക്കും കോയമ്പത്തൂരേക്കും എത്തിക്കുന്നതാണ് പദ്ധതി. ഗ്യാസ് അതോററ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ (ഗെയിൽ) മേല്‍നോട്ടത്തിലാണിത്. കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കൂടിയാണ് ഗെയില്‍ പൈപ്പ് കടന്നുപോകുന്നത്.

Recommended