മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചു, തിരുവനന്തപുരത്തുകാരന് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍

  • 7 years ago
Trivandrum native losts lakhs from SBI Creditcard through Aadhar linking.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർ‌ഡ് ഉടമസ്ഥനായ തിരുവനന്തപുരം സ്വദേശിക്കാണ് എട്ടിന്റെ പണി കിട്ടിയത്. ലക്ഷങ്ങളാണ് ഇദ്ദേഹത്തിന് നഷ്ടമായത്. ബിഎസ്എൻഎൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് പണം നഷ്ടപ്പെട്ടത്.
ഒടിപിപോലും കയ്മാറാതെയാണ് തട്ടിപ്പു നടത്തിയത്. തിരുവല്ലം സ്വദേശി വിനോദ് ജി നായർക്കാണ് പണം നഷ്ടപ്പെട്ടത്.
മൊബൈൽ കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മൊബൈൽ കണക്ഷൻ ആധാറുമായി ഫെബ്രുവരി ആറിനുള്ളിൽ ബന്ധിപ്പിക്കണമെന്നും ബാങ്ക് അക്കൗണ്ടുകൾ മാർച്ച് 31 മുമ്പായും ബന്ധിപ്പിക്കണം.വ്യാഴാഴ്ച വൈകുന്നേരം 4.42നാണ് കാർഡ് ഉപയോഗിച്ച് ഇടപാട് നടന്നുവെന്ന ആദ്യ സന്ദേശം എത്തിയത്. തട്ടിപ്പ് നടന്നത് അറിയിക്കാൻ എസ്ബിഐ കസ്റ്റമർ കെയറിനെ വിളിച്ചെങ്കിലും പതിനഞ്ച് മിനിുട്ട് വിനോദിന് കാത്ത് നിൽക്കേണ്ടി വന്നെന്ന് ആരോപണമുണ്ട്.

Recommended