നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴിമാറ്റി | Oneindia Malayalam

  • 7 years ago
Actress, major blow to prosecution after main accused changed his statement in favour to Dileep.

നടിയെ ആക്രമിച്ച കേസിൽ മുഖ്യ സാക്ഷി മൊഴി മാറ്റി. കേസിലെ പ്രതി സുനിൽകുമാർ കാവ്യാ മാധവന്‍റെ വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ വന്നിട്ടില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്.സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ലക്ഷ്യയിലെ ജീവനക്കാരനാണ് കോടതിയിൽ മൊഴി മാറ്റിയത്. നേരത്തേ പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ മൊഴിയാണ് ഇയാള്‍ ഇപ്പോള്‍ നല്‍കിയത്. മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയപ്പോളാണ് ഇയാള്‍ മൊഴി മാറ്റിയത്.ദിലീപ് ജാമ്യത്തിൽ പുറത്തിറങ്ങുന്നതിന് മുമ്പാണ് ഇയാൾ കോടതിയിൽ മൊഴി മാറ്റിയത്.
രഹസ്യമൊഴിയുടെ പകര്‍പ്പ് പൊലീസിന് ലഭിച്ചു. മുഖ്യസാക്ഷിയുടെ മൊഴിമാറ്റത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് മുഖ്യസാക്ഷി മൊഴിമാറ്റിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അതേസമയം തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തന്നെ ഒന്നാം പ്രതിയാക്കാനാണ് കരുതിക്കൂട്ടിയുള്ള ശ്രമമെന്നും കാണിച്ച് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.

Recommended