Dras: One of The Coldest Places in India

  • 7 years ago
കൊടും തണുപ്പേകുന്ന ഇന്ത്യന്‍ പട്ടണം....!!!

രാജ്യത്തെ ഏറ്റവും തണുപ്പേറിയ പട്ടണത്തിന്റെ പേര് ദ്രാസ്


കഠിനമായ ചൂടില്‍ നിന്ന് രക്ഷപ്പെടാനാണ് മനുഷ്യന്‍ തണുപ്പസ്ഥലങ്ങളിലേക്ക് വിനോദയാത്ര പോകുന്നത്.ഇന്ത്യയില്‍ കൊടും തണുപ്പ് സമ്മാനിക്കുന്നൊരിടമുണ്ട്.ഇന്ത്യയില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യല്‍ താഴെയെത്തുന്നത് സീസണുകളില്‍ മാത്രമാണ് അതും ചരുക്കം ചില പ്രദേശങ്ങളില്‍.ലോകത്തറ്റവും തണുപ്പേറിയ മനുഷ്യവാസമുള്ള രണ്ടാമത്തെ സ്ഥലം ഇന്ത്യയിലാണെന്നറിയാമോ,രാജ്യത്തെ ഏറ്റവും തണുപ്പേറിയ പട്ടണത്തിന്റെ പേര് ദ്രാസ്.മറ്റെങ്ങുമല്ല നമ്മുടെ ജമ്മുകശ്മീരിലെ കാര്‍ഗില്‍ ജില്ലയിലാണ് ദ്രാസ് പട്ടണം.പലപ്പോഴും ആര്‍ട്ടിക് പ്രദേശത്തേക്കാള്‍ തണുപ്പാണ് ഇവിടെയെന്ന് വിദഗ്ധര്‍ പറയുന്നു.ശൈത്യകാലത്ത് ദ്രാസിലെ താപനില മൈനസ് 45 ഡിഗ്രിവരെ താഴാറുണ്ട്.1995ലെ ശൈത്യകാലത്ത് രേഖപ്പെടുത്തിയത് ഇതിലും താഴെ മൈനസ് 65 ഡിഗ്രി തണുപ്പാണ്.എന്നാല്‍ ഈ കൊടുംതണുപ്പിലും ഈ പട്ടണത്തില്‍ 1021ഓളം ആളുകള്‍ ജീവിക്കുന്നു.ലഡാക്കിന്റെ കവാടം എന്നറിയപ്പെടുന്ന ദ്രാസ് സമുദ്രനിരപ്പില്‍ നിന്ന് 3230 മീറ്റര്‍ ഉയരത്തിലാണ്.കാര്‍ഗില്‍ യുദ്ധകാലത്ത് രാജ്യത്തെ ഏറ്റവും വടക്കേയറ്റത്ത് സൈന്യത്തിന്റെ ബേസ് ക്യാംപ് സ്ഥാപിച്ചത് ദ്രാസിലായിരുന്നു.

Recommended