പ്രശസ്ത സാഹിത്യകാരൻ പുനത്തില്‍ കുഞ്ഞബ്ദുള്ള വിടവാങ്ങി | Oneindia Malayalam

  • 7 years ago

Award-winning malayalam writer Punathil Kunjabdulla passed away in kozhikode on friday. He was 75. A doctor by profession, he won the sahitya Akademy award for his novel Smarakasilakal and the Kerala Sahithya Akademi award twice for the same novel. He is regarded as one of the representative fogures of modernism in malayalam literature.

പ്രശസ്ത സാഹിത്യകാരൻ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.40ഓടെയായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തിൻറെ ആരോഗ്യനില വഷളാകുകയായിരുന്നു. പുലർച്ചെ രക്തസമ്മർദ്ദം ഉയർന്ന് ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു. രുന്ന്, സ്മാരകശിലകള്‍, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍, നവഗ്രഹങ്ങളുടെ തടവറ എന്നിവയാണ് പുനത്തിലിന്റെ പ്രധാന നോവലുകള്‍. ഇവയില്‍ നവഗ്രഹത്തിന്റെ തടവറെയന്ന നോവല്‍ പുനത്തിലും സേതുവും ചേര്‍ന്നെഴുതിയതാണ്. അലിഗഡ് കഥകള്‍, ക്ഷേത്രവിളക്കുകള്‍, കുറേ സ്ത്രീകള്‍, മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പുനത്തിലിന്റെ പ്രധാന കഥാസമാഹാരങ്ങള്‍.

Recommended