ഖത്തര്‍ പ്രതിസന്ധി; രക്ഷപ്പെട്ടത് ഈ രാജ്യം | Oneindia Malayalam

  • 7 years ago
Oman is benefiting from the standoff over Qatar. As other neighbours seek to isolate Qatar, Oman lets vital supplies get through.

ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി. പരിഹാര ശ്രമവുമായി നിരവധി നേതാക്കള്‍ ഗള്‍ഫിലെത്തിയിട്ടും ഫലം കണ്ടിട്ടില്ല. ജിസിയിലെ എല്ലാ രാജ്യങ്ങള്‍ക്കും ഒരു പോലെ ക്ഷീണമാണ് ഖത്തര്‍ പ്രശ്‌നമുണ്ടാക്കിയത്. ഒരു രാജ്യത്ത് ഒഴികെ. ഏതാണ് ആ ഗള്‍ഫ് രാജ്യം. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ജിസിസിയിലെ അംഗങ്ങള്‍. സൗദിയും യുഎഇയും ബഹ്‌റൈനുമാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. അറബ് ആഫ്രിക്കന്‍ രാജ്യമായ ഈജിപ്തും ഇവര്‍ക്കൊപ്പമുണ്ട്. കുവൈത്തും ഒമാനും വിട്ടുനില്‍ക്കുന്നു.

Recommended