എട്ട് ലക്ഷത്തോളം വിദേശികളെ നാടുകടത്താനൊരുങ്ങി കുവൈത്ത് | Oneindia Malayalam

  • 7 years ago
Kuwait Is Planning To Deport Foreigners?

വിദേശ ജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായി എട്ടുലക്ഷം അടിസ്ഥാനവര്‍ഗ വിദേശതൊഴിലാളികളെ നാടുകടത്തുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് നടത്തിയ പഠനറിപ്പോര്‍ട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, ആഭ്യന്തര മന്ത്രാലയം എന്നിവയടങ്ങുന്ന ഉന്നതസമിതി പരിശോധിക്കും. അപ്രഖ്യാപിത നിതാഖാത്തിന് സമാനമായി കര്‍ശനനടപടികള്‍ക്കാണ് തീരുമാനമെങ്കിലും മാനുഷിക പരിഗണന നല്‍കി ക്രമീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം ആഭ്യന്തരമന്ത്രാലയവും മാന്‍പവര്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായി രൂപവത്കരിക്കുന്ന കമ്മിറ്റി ആയിരിക്കും കേസുകള്‍ തരംതിരിച്ച് പരിഗണിക്കുകയെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.