MT Vasudevan Nair Opens Up About Mahabharata- Movie
1000 കോടി ബജറ്റില്‍ 'മഹാഭാരത' പശ്ചാത്തലത്തിലുള്ള സിനിമ എന്ന നിലയ്ക്കാണ് മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന് പ്രോജക്ട് ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചതെങ്കില്‍ മലയാളികളെ സംബന്ധിച്ചത് ആ സിനിമയോടുള്ള താല്പര്യം അത് മാത്രമല്ല. മറിച്ച് എം.ടി.വാസുദേവന്‍ നായരുടെ ഏറെ പ്രചാരം നേടിയ നോവല്‍ 'രണ്ടാമൂഴ'ത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം എന്നതാണത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും എംടി തന്നെയാണ്. രണ്ടാമൂഴം തിരക്കഥയാക്കിയ അനുഭവത്തെക്കുറിച്ച് പറയുകയാണ് എംടി.