കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഓക്സിജന്‍ വാങ്ങി നല്‍കിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍ | Oneindia Malayalam

  • 7 years ago
Doctor Hailed as Hero Now Finds Himself Sacked from Baba Raghav Das Medical College


ഓക്​സിജൻ ലഭിക്കാത്തതിനെ തുടർന്ന്​ 70 ഓളം കുട്ടികൾ മരണപ്പെട്ട ഗൊരഖ്​പൂരിലെ ബാബാ രാഘവ്​ദാസ്​ മെഡിക്കൽ കോളജിലെ ഡോക്​ടർ കഫീല്‍ അഹമ്മദ്​ ഖാനെ ആശുപത്രി അധികൃതർ സസ്​പെൻഡ്​ ചെയ്​തു. ശിശുരോഗ വിഭാഗം തലവനും എന്‍സെഫാലിറ്റിസ് വാര്‍ഡി​​െൻറ ചുമതലയുമുണ്ടായിരുന്ന ഡോക്​ടറാണ്​ കഫീല്‍ അഹമ്മദ്​. സ്വകാര്യ പ്രാക്​ടീസ്​ നടത്തിയെന്നാരോപിച്ചാണ്​ സസ്​പെൻഷൻ. ഡോക്​ടർ ഭൂപേന്ദ്ര ശർമ്മയെ പുതിയ ശിശുരോഗ വിഭാഗം തലവനായി നിയമിച്ചതായി അധികൃതർ അറിയിച്ചു.വാർഡിൽ ഒാക്​ജിൻ ദൗർഭല്യത മനസിലാക്കിയ ഡോ.ഖാൻ സ്വന്തം ചെലവിൽ ഒാക്​സിജൻ സിലിണ്ടറുകൾ ആശുപത്രിയിലെത്തിച്ചിരുന്നു. ഡോക്​ടറുടെ സ​മയോചിത ഇടപെടൽ കുറച്ചു കുട്ടികളുടെ ജീവൻ രക്ഷിച്ചിരുന്നു.