ഉപരോധം ഖത്തറിന് ഗുണം ചെയ്തത് ഇങ്ങനെ! | Oneindia Malayalam

  • 7 years ago
Gulf Rift Not Hurting Qatar, Reports Says

യു.എ.ഇ, സൗദി തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ബിസിനസിനെ ബാധിച്ചുവെങ്കിലും മറ്റൊരര്‍ത്ഥത്തില്‍ ഖത്തറിന് അത് ഉപകാരമാവുകയാണ്. ഖത്തറിലെ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കാന്‍ ഉപരോധം കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലായിരുന്നു ഖത്തറിന്റെ വ്യവസായ മേഖല പ്രധാനമായും നിലനിന്നിരുന്നത്. എന്നാല്‍ ഉപരോധം തുടങ്ങിയതോടെ ഇക്കാര്യത്തില്‍ എങ്ങനെ സ്വയം പര്യാപ്തമാവാം എന്ന ഖത്തറിന്റെ ആലോചന അവര്‍ക്കുമുന്നില്‍ പുതിയ വഴികള്‍ തുറന്നിട്ടിരിക്കുകയാണിപ്പോള്‍.
പല വ്യവസായ സ്ഥാപനങ്ങളും അധിക സമയം പ്രവര്‍ത്തിച്ച് ഉല്‍പ്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ്. ഉദാഹരണമായി ഖത്തറിലെ പ്രധാന രാസവസ്തു നിര്‍മാണ കമ്പനിയായ ഡോണ്‍ കണ്‍സ്ട്രക്ഷന്‍ പ്രൊഡക്സ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉല്‍പ്പാദനം ഇരട്ടിയാക്കിയതായി ഡയരക്ടര്‍ കാശിഫ് ഐജാസ് പറയുന്നു.

Recommended