DYFI Leader's Explanation On BJP Issue | Oneindia Malayalam

  • 7 years ago
DYFI Leader's Explanation On BJP Issue

തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണം മാത്രമാണ് എല്ലാവരും പ്രധാന വിഷയമാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി ബിനു. തന്റെ വീടും പാവപ്പെട്ട സഖാക്കളുടെ വീടും അടിച്ചുതകര്‍ത്തിരുന്നു. ഇതൊന്നും പ്രധാന വിഷയമല്ലേ ഇങ്ങനെയൊക്കെ വരുമ്പോള്‍ സ്വാഭാവികമായിട്ടും പ്രതികരണമുണ്ടാകുമെന്നും ബിനു പറഞ്ഞു. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചതിന് നേതൃത്വം കൊടുത്തത് ഐപി ബിനുവും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണയും ചേര്‍ന്നാണെന്ന് ബിജെപി ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് ബിനുവിന്റെ പ്രതികരണം.

Recommended