97% Of Beef Related Violence Took Place After Modi Govt | Oneindia Malayalam

  • 7 years ago
Muslims were the target of 51% of violence centred on bovine issues over nearly eight years and comprised 86% of 28 indians killed in 63 incidents, according to an Indiaspend content analysis of the English media.

ബീഫിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടന്ന ആക്രമണങ്ങളില്‍ പകുതിയിലധികവും മുസ്ലിംകള്‍ക്കെതിരേ ആയിരുന്നു. ഇക്കാലയളവില്‍ മൊത്തം 63 ആക്രമണങ്ങളാണ് ബീഫിന്റെ പേരിലുണ്ടായത്. ഇതില്‍ 28 പേരാണ് കൊല്ലപ്പെട്ടതെന്നും ഇഗ്ലീഷ് മാധ്യമങ്ങളുടെ കണ്ടന്റ് അനാലിസിസ് വിഭാഗമായ ഇന്ത്യാസ്പെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആക്രമണങ്ങളില്‍ 97 ശതമാനവും നടന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷമാണ്. 32 ആക്രമണങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 ജൂണ്‍ 25 വരെയുള്ള കണക്കുകളാണ് ഇന്ത്യാസ്പെന്റ് പുറത്തുവിട്ടിരിക്കുന്നത്.

Recommended