Thirayezhuthum Mannil... Yesudas, Radhika Thilak

  • 9 years ago
Song: Thirayezhuthum Mannil | Film: Meenakshi Kalyanam | Lyrics: S Ramesan Nair | Music: Nadirsha | Singer(s): KJ Yesudas, Radhika Tilak.
Follow-www.facebook.com/rhythmoldmelody
https://twitter.com/chm1961
********************************
*തിരയെഴുതും മണ്ണില്‍ ഒരു കാവ്യം
കര പറയും പൊന്നേ ഇതു പ്രേമം
മലര്‍ വിരിഞ്ഞാലും കണ്ണേ
മഴ പൊഴിഞ്ഞാലും
മാറില്‍ നീ ചേര്‍ക്കുമ്പോള്‍
മധുരമീ പ്രേമം
*തിരയെഴുതും മണ്ണില്‍ ഒരു കാവ്യം....
നിറപറ കവിയുമൊരഴകേ
ഇതള്‍മിഴിയെഴുതിയ കുളിരേ
കവിതകള്‍ നിന്നെത്തേടിപ്പോരില്ലേ
വിരലുകളരുളിയ പുളകം
വെറുമൊരു തളിരിനു സുകൃതം
ഇനിയൊരു ജന്മം കൂടി കാണില്ലേ
മിഴികളിലില്ലയോ പ്രണയസമുദ്രം
അതിലലിയുന്നുവോ ഹൃദയസുഗന്ധം
അരികിലൊരാകാശപ്പൂവനമില്ലേ......
*തിരയെഴുതും മണ്ണില്‍ ഒരു കാവ്യം....
ഉണരുമൊരുയിരിനു മൊഴിയായ്‌
സിരകളില്‍ ഒരു സുഖലയമായ്
ഇടവഴിക്കാറ്റായ് എന്നും പോരില്ലേ
പകലിനു ചിറകടി തളരും
ഇരവുകള്‍ ഇണകളെ അറിയും
അതുവരെ എന്നും കാത്തു നിൽക്കില്ലേ.....
പുതുമകള്‍ ഓരോന്നായ് നാം അറിയില്ലയോ
പുലരികള്‍ ഓരോന്നും നേരറിയില്ലയോ
അതുവരെ നാമെന്നും കാമുകരല്ലേ........
*തിരയെഴുതും മണ്ണില്‍.......
S Ramesan Nair

Recommended