D&I Creations Presents- Mantharam "മന്ദാരം" നജീം അർഷാദിൻറ്റെ പ്രണയാദ്രമായ മധുര സ്വരത്തിൽ ഒരു (പണയകാവ്യം Producer : John Abraham, DOP & Direction : Sunil karthikeyan Music Direction : Azim Roshan, Lyrics : Ashok Vishnu Cuts & Edits : Rajkumar Vocals: Najim Arshad, Feby Mary Abraham ( Humming) Cast: Vimal Kumar & Roshni Joy, Programmer: Mikku kavil Instruments: Rakesh(Flute),Francis (Violin), Hari (Percussion) Recording : Nanma Digital Recording Studio Mixing: Rajan (Chetana Studio Thrissur), Mastering : Saji (Chetana Studio Thrissur) Special Thanks : Arun P John
Sing Along with us :) മന്ദാരക്കൊമ്പിലേതോ പൂമ്പാറ്റകളായി നാം മധുവുണ്ണും മലർവണ്ടിനും തേൻ ചോരും കുയിൽ പെണ്ണിനും ഏതോ മൃദുഗീതം തൻ തനുവിനുയിരമൃതായ്
ഇളം മഞ്ഞിൻ കുളിരിൽ മുങ്ങിയ നാട്ടു വഴികളിലൂയലാടി പൈമ്പാലിൻ വെണ്ണയൂറും ഹരിതചേല ഞൊറിഞ്ഞുടുത്തി - ടവഴിയിലൂടെ നടന്നുനീങ്ങിയ നിഴലുതമ്മിലിഴഞ്ഞുവോ ??
കനവു കാണാൻ കോർത്തൊരാ കതിർ മലരുമാല്യമണിഞ്ഞു നാം ..
കാവു ചുറ്റും വേലകണ്ടുനടന്ന നാളിനിയോർക്കുമോ ??
നാട്ടു മാവിൻ ചുനപുരണ്ട കരങ്ങളാൽ മെല്ലെച്ചേർക്കുമോ ??
(മന്ദാരക്കൊമ്പിലേതോ പൂമ്പാറ്റകളായി നാം )
ആദ്യ വർഷം പെയ്തിറങ്ങിയ വേനലവധി കാലമെന്നിലെ നന്മ വർഷം പൂത്തുലഞ്ഞൊരു മീനമാസദിനങ്ങൽക്കിന്നിനി നനവുനൽകിയ പൂനിലാമഴ മാരിവില്ലു വിരിക്കുമോ ??
മന്ദാരക്കൊമ്പിലേതോ പൂമ്പാറ്റകളായി നാം മധുവുണ്ണും മലർവണ്ടിനും തേൻ ചോരും കുയിൽ പെണ്ണിനും ഏതോ മൃദുഗീതം തൻ തനുവിനുയിരമൃതായ് മന്ദാരക്കൊമ്പിലേതോ പൂമ്പാറ്റകളായി നാം... ~~അശോക് വിഷ്ണു